വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

ഗായകനായി വന്ന് ആളുകളുടെ മനസില്‍ ഇടം പിടിച്ചയാളാണ് വീനീത് ശ്രീനിവാസന്‍. ഗായകന് പുറമെ സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. എന്നാല്‍ ആദ്യ കുഞ്ഞുണ്ടായത് ആരാധകരെല്ലാവരെയും അറിയിച്ചത് താരം തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകന്‍ വിഹാന്റെ രണ്ടാം ജന്മദിനത്തിലാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

ഭാര്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് രണ്ടാമതും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷം വിനീത് അറിയിച്ചു. വിഹാന്റെ അമ്മ കുറച്ചു മാസങ്ങള്‍ക്കകം പുതിയ ആളെ നല്‍കുമെന്നും അതുകൊണ്ട് ഈ ചിത്രത്തിലുളളത് മൂന്ന് പേരാണെന്നുമാണ് വീനിത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2017 ജൂണ്‍ 30നായിരുന്നു വിനീതിന്റെയും ദിവ്യയുടെയും ജീവിതത്തിലേക്ക് വിഹാന്‍ കടന്ന് വന്നത്. തുടര്‍ന്ന് മകനൊപ്പം ചെലവഴിക്കുന്നതിനായി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു താരം.

തുടര്‍ന്നിറങ്ങിയ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ വീനീതിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു. മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.

https://www.facebook.com/rashtrabhoominews/videos/354847875433245/?__xts__%5B0%5D=68.ARC31ZjFOqW9FguLUDYwdQE-g58OfYdpf11Lhy5qvBJBeo8LBL7kGo2Sg1uVS4DAAbQNb3FlRRmWGU0h2550tjkaIAsnZPMkiGTcADb3T-5c8RFjCABZvh3he75IQmIShc2GCDRiwHrL0SOeoK6k-Kvr6GQTZao8jle3fS7ugco9TdeeDVOvAT0zmD8nPDISclApNGParhhJKjEZc6xm4bLtLcuujI3kyJJKSmkRnFU6p9zvqmonEmxn7KzhBH0dhzgcnRO1SRgqqgxysXXICcA_OVunfT7Pt_dDitljnNPXBYn-TxJjB1dU9esGF-OEiGFMSgiTOoS5RIZiPqVms2LMsTBVf5bE_Jw&__tn__=-R

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply