‘അച്ഛന്മാരെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട’; വിനീതിന്റേയും അര്‍ജുന്റേയും ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍

‘അച്ഛന്മാരെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട’; വിനീതിന്റേയും അര്‍ജുന്റേയും ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയതാരങ്ങളാണ് ഹരിശ്രീ അശോകനും ശ്രീനിവാസനും. ‘പഞ്ചാബിഹൗസി’ലെ രമണനും സന്ദേശത്തിലെ ശ്രീനിവാസന്‍ കഥാപാത്രമായ പ്രഭാകരനും മലയാളികള്‍ ഒരിക്കലും മറക്കില്ല. ട്രോളന്മാരുടെ കണ്‍കണ്ട ദൈവമാണ് ഇരുവരും.

‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് പ്രേക്ഷകര്‍ ഇന്നും ആഘോഷിക്കാറുണ്ട്. അതുപോലെ തന്നെയാണ് രമണനും. ഈ രണ്ടുകഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഒരു രസികന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഈ രണ്ടു കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ എന്നും ജനങ്ങള്‍ക്കു മുന്നില്‍ എത്തുന്നുണ്ടെങ്കിലും ഇത്തവണ ട്രോളന്മാര്‍ക്ക് അവസരം നല്‍കാതെ മക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനുമാണ് ചിത്രങ്ങളിലെ താരം. അച്ഛന്‍മാരുടെ പ്രശസ്ത ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ഡ്രസ്സുകള്‍ അണിഞ്ഞ് നില്‍ക്കുകയാണ് വിനീതും അര്‍ജുനും. ‘അച്ഛന്മാരെ ട്രോളാന്‍ ഞങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*