നിയന്ത്രണം ലംഘിച്ച് വിവാഹ നിശ്ചയം; കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു




നിയന്ത്രണം ലംഘിച്ച് വിവാഹ നിശ്ചയം; കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു

തൊടുപുഴയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച്‌ നടത്തിയ വിവാഹനിശ്ചയ ത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ രണ്ടുപേർ മരിച്ചു. ഏപ്രില്‍ 19ന് ചുങ്കത്തായിരുന്നു വിദേശ മലയാളിയുടെ മകളുടെ നിശ്ചയം നടന്നത്.

വിവാഹനിശ്ചയത്തില്‍ ഇവരുടെ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150 പേരാണ് പങ്കെടുത്തത്. പ്രായമായവരും കുട്ടികളുമടക്കം നിരവധി പേരാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.

ചുങ്കത്തെ പരീഷ് ഹാളില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയം ഏപ്രില്‍ 19നും കല്യാണം ഏപ്രില്‍ 22ന് ഏറ്റുമാനൂരില്‍ വച്ചുമായിരുന്നു.

വിവാഹത്തിന് പിന്നാലെ പങ്കെടുത്ത വര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തോടെയാണ് ഇത്തരമൊരു ചടങ്ങുകള്‍ നടന്നതായി അറിഞ്ഞതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*