അമ്പയറോടുള്ള ദേഷ്യം; കൊഹ്‌ലി വാതിൽ തല്ലി പൊളിച്ചു

അമ്പയറോടുള്ള ദേഷ്യം; കൊഹ്‌ലി വാതിൽ തല്ലി പൊളിച്ചു

കഴിഞ്ഞ ദിവസം റോയൽ ചലഞ്ചഴ്സ് ബാംഗ്ലൂർ -സൺ‌ റൈസേഴ്സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയർ നീൽ ലോങ് വിരാട് കൊഹ്‌ലിയുമായി ചൂടായതിന്റെ ദേഷ്യം കാണിച്ചതു സ്റ്റേഡിയത്തിന്റെ അമ്പയർമാരുടെ മുറിയുടെ വാതിൽ തല്ലി പൊളിച്ചായിരുന്നു.

കളിയിലെ അവസാന ഓവറിൽ നീൽ ലോങ് ഉമേഷ്‌ യാദവിനെതിരെ നോ ബോൾ വിളിച്ചിരുന്നു. എന്നാൽ സ്‌ക്രീനിൽ റിപ്ലേ കാണിച്ചപ്പോൾ നോ ബോൾ അല്ലായെന്ന് വ്യക്തമായി. അതിനെതിരെ അമ്പയറുമായി കൊഹ്‌ലി വാക്ക് തർക്കമുണ്ടായി.

മത്സര ശേഷം അമ്പയർ റൂമിലെത്തി ദേഷ്യം വാതിൽ പൊളിച്ചു തീർത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനലിൽ നീൽ ലോങ് ആയിരിക്കില്ല അമ്പയറെന്ന് ബിസിസിഐ അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട്‌ ചെയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment