എന്തിനാണ് അദ്ദേഹത്തോട് ഇങ്ങനെ ചെയ്യുന്നത്..അത് മോശമല്ലേ?; ഇന്ത്യന്‍ ആരാധകരോട് കോഹ്‌ലി

എന്തിനാണ് അദ്ദേഹത്തോട് ഇങ്ങനെ ചെയ്യുന്നത്..അത് മോശമല്ലേ?; ഇന്ത്യന്‍ ആരാധകരോട് കോഹ്‌ലി

ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളിക്കിടെ മുന്‍ ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗ്യാലറി മുഴുവന്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി സ്മിത്തിനെ പിന്തുണച്ച് രംഗത്തെത്തുകയാണ് ചെയ്തത്.

മാത്രമല്ല കോഹ്‌ലിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നന്മയെ വാനോളം പ്രശംസിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സ്മിത്തിനെ പരിഹസിച്ച ആരാധകര്‍ക്ക് നേരെ മുഖം കറുപ്പിക്കുകയാണ് കോഹ്‌ലി ചെയ്തത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കോഹ്‌ലി ആംഗ്യത്തിലൂടെ ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കാണികളോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട കോഹ്‌ലിയോട് നിറചിരിയോടെ സ്മിത്ത് അടുത്തെത്തി നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ കോഹ്‌ലിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇതാണെന്നും ആരാധകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment