വിരാട് കോഹ്‌ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ റൊക്കോര്‍ഡ്‌

വിരാട് കോഹ്‌ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ റൊക്കോര്‍ഡ്‌

ഇന്ത്യന്‍ കിക്കറ്റര്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ നിരവധി റെക്കോര്‍ഡുകളാണ് നിലനില്‍ക്കുന്നത്. 2019ലെ ലോകകപ്പിന് തയ്യാറെടുക്കുന്ന ജനപ്രിയ താരത്തിന് ഒരു പൊന്‍ തൂവല്‍ കൂടി ലഭിച്ചിരിക്കുകയാണ്.

എന്തെന്നാല്‍ പത്ത് കോടി ഫോളോവേഴ്‌സുമായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് കോഹ്‌ലി. ആ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. മാത്രമല്ല സോഷ്യല്‍ മീഡിയയിലെ മറ്റ് മൂന്ന് പ്ലാറ്റ്‌ഫോമുകളിലും കോഹ്‌ലി സ്റ്റാറാണ്.

ഫെയ്‌സ്ബുക്ക്(3.7കോടി),ഇന്‍സ്റ്റഗ്രാം(3.36 കോടി),ട്വിറ്റര്‍(2.95 കോടി).എന്നാല്‍ സോഷ്യല്‍ മീഡിയയിലെ കോഹ് ലിയുടെ സജീവമായ പങ്കാളിത്തവും മറ്റും തന്റെ ടീം അംഗങ്ങളോടും ഷെയര്‍ ചെയ്യാന്‍ താരം മറക്കാറില്ല.

വിവാഹം കഴിഞ്ഞുള്ള അനുഷ്‌ക ശര്‍മ്മയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കൂടാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ പറ്റിയും കോഹ് ലി സംസാരിക്കാന്‍ ഇഷ്ടപ്പെടാറുണ്ട്.

മാത്രമല്ല അദ്ദേഹം അംബാസഡറായി പ്രവര്‍ത്തിക്കുന്ന ബ്രാന്റുകളും കോഹ്‌ലി പങ്കുവെക്കാറുണ്ട്. അനുഷ്‌കമായുള്ള ഒരു ചിത്രം കോഹ്‌ലി കഴിഞ്ഞ വര്‍ഷം പങ്കുവെച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു.

ട്വിറ്ററിലായിരുന്നു താരം ചിത്രം പങ്കുവെച്ചത്. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യ ഇരുവരുടെയും ചിത്രത്തിന് ‘ഗോള്‍ഡന്‍ ട്വീറ്റ്’ എന്ന് കുറിക്കുകയുണ്ടായി. മാത്രമല്ല വിരാട് കോഹ്‌ലിക്ക് ട്വിറ്ററില്‍ 100 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. പക്ഷെ കോഹ്‌ലി ഫോളോ ചെയ്യുന്നത് വെറും 93 പേരെ മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*