കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് പാര്‍വതി..അത് അനുകരിച്ച് ചാക്കോച്ചനും ടൊവീനോയും; വീഡിയോ വൈറല്‍

കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് പാര്‍വതി..അത് അനുകരിച്ച് ചാക്കോച്ചനും ടൊവീനോയും; വീഡിയോ വൈറല്‍

വൈറസ് സിനിമാ ചിത്രീകരണത്തിനിടെയുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡയലോഗ് പാട് പെട്ട് പഠിക്കുന്ന ചാക്കോച്ചനെയും മൊബൈലില്‍ കുത്തിക്കളിക്കുന്ന ടൊവീനോയുടെയും വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

ഇതിന്റെ വീഡിയോ ചാക്കോച്ചന്‍ തന്നെയാണ് പോസ്റ്റ് ചെയ്ിട്ടുണ്ടായിരുന്നത്. അതിന് പിന്നാലെ പൂര്‍ണ്ണിമ ഇന്ദ്രജീത്ത് മറ്റൊരു കിടിലന്‍ വീഡിയോ പുറത്തെടുത്തിരിക്കുകയാണ്. പാര്‍വതി തന്റെ കണ്ണുകൊണ്ട് ഗോഷ്ടി കാണിക്കുന്നത് കണ്ട് അത് അനുകരിക്കാന്‍ നോക്കുന്ന ചാക്കോച്ചനെയും ടൊവീനോയെയും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

എന്നാല്‍ പാര്‍വതി ചെയ്യുന്ന പോലെ മറ്റ് രണ്ടുപേര്‍ക്കും ചെയ്യാന്‍ കഴിയുന്നില്ല, എന്നാലും അത് വിട്ടുകൊടുക്കാതെ വീണ്ടും വീണ്ടും കിണഞ്ഞ് പരിശ്രമിക്കുകയാണ് താരങ്ങള്‍. എന്തായാലും താരങ്ങളുടെ ഈ രസകരമായ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തമാശ നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment