വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വിദേശി ഉള്‍പ്പടെയുള്ള സംഘം അറസ്റ്റില്‍
വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വിദേശി ഉള്‍പ്പടെയുള്ള സംഘം അറസ്റ്റില്‍
ഫ്രാന്‍സിലെ ഹോളി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍ ഉണ്ടെന്ന് വെബ്സൈറ്റിലൂടെ പരസ്യം ചെയ്ത് വ്യാജ വിസ നല്‍കി പണം തട്ടി പറ്റിക്കുന്ന സംഘത്തെ പിറവം പോലീസ് അറസ്റ്റുചെയ്തു. തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ആഫ്രിക്ക ഘാന രാജ്യക്കാരനായ എലോല്‍ ഡാറിക്ക് ഉള്‍പ്പെടുന്ന സംഘമാണ് പോലീസ് പിടിയിലായത്.
ബംഗളുരു സ്വദേശി ജ്ഞാനശേഖര്‍, ആന്ത്രാ സ്വദേശികളായ പ്രകാശ് രാജ്, ഹരീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികള്‍ ഫ്രഞ്ച് എമ്പസ്സി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മണീട് സ്വദേശിയുടെ മകള്‍ക്ക് ഡോക്ടറായി ജോലി വാങ്ങി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാളില്‍ നിന്നും പല തവണകളായി പന്ത്രണ്ട് ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തത്.
പണം കൈപ്പറ്റിയതിനു ശേഷം വ്യാജ വിസ നല്‍കി മണീട് സ്വദേശിയായ വര്‍ഗീസിനെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലായ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നാലാം പ്രതി ഹരീഷ് വര്‍ഗീസിന് നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
കൂടുതല്‍ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടോയെന്നു കണ്ടെത്താനായി പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈല്‍ ,എ ടി എം എന്നിവ സൈബര്‍ ഫോറിന്‍സിക് ലാബില്‍ പരിശോധിച്ചു വരികയാണ്. ഘാന സ്വദേശിയായ എലോല്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇയാളുടെ വിസയുടെ കാലാവധി കഴിഞ്ഞ മാസം തീര്‍ന്നിരുന്നു. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിനും ഇയാള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
എറണാകുളം റൂറല്‍ പോലീസ് ചീഫിന്‍റെ നിര്‍ദേശത്തില്‍ മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പിറവം ഇന്‍സ്പെക്ടര്‍ പി കെ ശിവന്‍കുട്ടി , പിറവം എസ ഐ രജി രാജ് എ എസ ഐമാരായ ഷിബു,ശശിധരന്‍, എസ പി സി ഓ മാരായ ബിജു ജോണ്‍,ഷാജി പീറ്റര്‍,സി പി ഓ അനൂപ്,ടബ്യു സി പി ഓ ബിനി സൈബര്‍ സെല്‍ റിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply