49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍

49 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍

വിസാ ചട്ട ലംഘനം നടത്തിയതിന് 49 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ പൊലീസിന്‍റെ പിടിയിലായി. കൊളംബോയില്‍ നിന്നും 60 km അകലെയുള്ള മുതുഗമ എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ് പിടിയിലായവര്‍.

വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എഴുപതി മൂന്നു പേര്‍ സമാന രീതിയില്‍ എമിഗ്രേഷന്‍ വകുപ്പിന്‍റെ പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം ഇരുപത്തിനാല് ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. പിടിയിലായവരെ കൊളംബോയിലെ കിഴക്കൻ മേഖലയിലെ മിർഹാനയിലെ ഇമിഗ്രേഷൻ വകുപ്പിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായവരെ നിയമ നടപടികള്‍ക്ക് ശേഷം ഇന്ത്യയിലേക്ക്‌ തിരിച്ചയക്കുമെന്ന് എമിഗ്രേഷന്‍ വക്താവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply