വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. ബുധനാഴ്ചയാണ് കടലില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ കാണാതായത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് തിരിച്ചെത്തിയത്.

കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില്‍ ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വച്ച് തകരാറാകുകയായിരുന്നു. ഒപ്പം ശക്തമായ കാറ്റും മഴയും എത്തിയതും തീരത്തേയ്ക്കുള്ള മടക്കം വൈകിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം ക്ഷീണിതരായ നാല് മത്സ്യതൊഴിലാളികളേയും ആശുപത്രിയിലേയ്ക്ക് മാറ്റി. മത്സ്യബന്ധനത്തിനു പോയ ഇവര്‍ വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്ന ഇവര്‍ വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അതേസമയം, കൊല്ലം നീണ്ടകരയില്‍ ബോട്ട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 19 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment