ഇന്തോനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ഇന്തോനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ഇന്തോനീഷ്യയിലെ സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ചയാണ് സിനാബങ്ങ് എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

ആരെങ്കിലും മരിച്ചതായൊ പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. ഇതുവരെ ആളുകളെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്.

അഗ്നിപര്‍വതത്തില്‍ നിന്ന് രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് പുക ഉയരുന്നത്. അഗ്നിപര്‍വത സ്‌ഫോടനം വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയിലൂടെ വിമാനഗതാഗതം ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment