ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ

ഡ്രൈവർ വേണ്ടാത്ത ഇലക്ട്രിക് കാറുമായി വോൾവോ

ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ രം​ഗത്ത്. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് വോള്‍വോയുടെ ഈ ബസിന്‍റെ നിര്‍മ്മാണം.

നിലവിൽ 12 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 80 പേര്‍ക്ക് യാത്ര ചെയ്യാം. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്.

കൂടീതെ ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് കമ്പനിയുടെ അവകാശവാദം. വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*