വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മാതാക്കളുമായി

വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മതാക്കളുമായി, സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ വൈദ്യുത മോഡലുകൾക്ക് ലിഥിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാര്‍ ഒപ്പിട്ട് വോൾവോ ഗ്രൂപ്പ്. അടുത്ത പത്തു വർഷത്തേക്കാണ് കരാര്‍.

കൃത്യമായി പറഞ്ഞാൽ 2025ഓടെ ആഗോളതലത്തിലെ കാർ വില്പനയുടെ പകുതിയും പൂർണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെൻ സാമുവെൽസൺ വ്യക്തമാക്കി.

കൂടാതെ നിലവിലുള്ള സി.എം.എ. മോഡുലർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മോഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment