ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു

ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ മിസാഫിര്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അഞ്ച് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. വോട്ടിങിനിടെ കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment