ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം



പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേ ജിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം.




ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാ മെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരി ക്കര,



റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യ ത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.




കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മണിയാര്‍ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുടെ സാധ്യത ഉള്ളതിനാലും, ഡാമിലെക്കുള്ള നീരൊ ഴുക്ക് വര്‍ധിച്ച സാഹചര്യത്തിലുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെ ടുവിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*