വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാന്‍ നിര്‍ദ്ദേശം

വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാന്‍ നിര്‍ദ്ദേശം

വൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടാന്‍ നീക്കം. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിലൂടെ വാട്ടര്‍ അതോറിറ്റിക്കു മേല്‍ വരുന്ന അധികബാദ്ധ്യതയുടെ പേരിലാണ് നിരക്ക് കൂട്ടാനുള്ള നടപടി.

നിലവില്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബിക്കു നല്‍കേണ്ടത് പ്രതിമാസം 23 കോടി രൂപയാണ്. വൈദ്യുതി നിരക്ക് കൂടിയതോടെ ഇതില്‍ അഞ്ചു കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. ഇതു കണക്കിലെടുത്താണ് വെള്ളക്കരം കൂട്ടാനുള്ള ആലോചന. ഇതിനു മുന്‍പായി 2014 ലാണ് വെള്ളക്കരം കൂട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply