പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം: സംഭവം തൃശൂരില്‍
പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം: സംഭവം തൃശൂരില്‍
പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നു. തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലാണ് സംഭവം. ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ കലര്‍ന്നതായി കണ്ടെത്തിയത്.
അക്കാദമിയിലുള്ള സേനാംഗങ്ങള്‍ക്ക് തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവിടുത്തെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മാലിന്യം കലര്‍ന്നതായി കണ്ടെത്തിയത്.
അക്കാദമിയിലെ ജലം ശുദ്ധീകരിക്കാനും മാലിന്യം കലരുന്ന പൈപ്പ് ലൈയിനുകള്‍ പരിശോധിക്കാനും ആരോഗ്യവകുപ്പ് പൊലീസ് അക്കാദമി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഛര്‍ദിയും വയറിളക്കവും ദേഹാസ്വാസ്ഥ്യവുംമൂലം ഒരാഴ്ച മുമ്പാണ് സേനാംഗങ്ങളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്കാദമിക്ക് കുളങ്ങളും കിണറുകളുമടക്കമുള്ള സ്വാഭാവിക ജലസ്രോതസുകളുണ്ട്.
ഇവിടേയ്ക്ക് കിണറില്‍ നിന്നും പൈപ്പ് ലെയിന്‍ മുഖേനയെത്തുന്ന വെള്ളത്തെ ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച പൈപ്പ് ലൈന് പലയിടത്തും ചോര്‍ച്ചകളുണ്ട്. ഇതിലൂടെ വെള്ളത്തില്‍ മാലിന്യം കലരാന്‍ സാഹചര്യമുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
പൈപ്പ് ലെന്‍ തകരാറുകളും ചോര്‍ച്ചകളും പരിഹരിക്കാനും കുടിക്കുന്നതിനായി ശുദ്ധീകരിച്ച വെള്ളത്തിന് സൗകര്യമൊരുക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.