കുടിവെളളം മുടങ്ങും… കുടിവെളളം മുടങ്ങും…
കുടിവെളളം മുടങ്ങും
കൊച്ചി: കുണ്ടന്നൂര്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15-ന് മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Also Read >> ആദിവാസികള്‍ക്ക് വീട്‌വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണം; വിശദീകരണവുമായി മഞ്ജു വാര്യര്‍
ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മഞ്ജു വാര്യര്‍. വാഗ്ദാനം നല്‍കി ആരെയും വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു പറഞ്ഞു.
ഫൗണ്ടേഷന്റെ പദ്ധതികളില്‍ ആദിവാസികള്‍ക്കായുളള വീട് നിര്‍മ്മാണം ഉള്‍പ്പെട്ടിട്ടുളളതിനാല്‍ ആരോപണം തെറ്റാണെന്ന് മഞ്ജു വിശദമാക്കി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു പറഞ്ഞു.
പദ്ധതി തനിച്ച് നിറവേറ്റാനുളള പരിമിതികള്‍ ഉളളതിനാല്‍ സര്‍ക്കാരുമായി ഈ കാര്യം ചര്‍ച്ച ചെയ്യുകയും ആദിവാസികളുടെ പ്രശ്‌നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനോട് സംസാരിച്ചിരുന്നതായും മഞ്ജു വാര്യര്‍ വ്യക്തമാക്കി. സംഭവത്തിലെ സത്യാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും അവര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ രംഗത്തെത്തിയത്. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മഞ്ജു വാര്യര്‍ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികളുടെ ആരോപണം.
മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്റെ വിവിധ സഹായങ്ങള്‍ ലഭിക്കാതായെന്നും ആദിവാസികള്‍ ആരോപിച്ചിരുന്നു. തീരുമാനം എടിത്തിസല്ലെങ്കില്‍ മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു.
Leave a Reply