കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച അഡ്മിന്മാർ പിടിയിൽ

കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച ‘ആചാരവെടി’ അഡ്മിന്മാർ പിടിയിൽ

എടപ്പാള്‍: വാട്​സ്​ആപ് ഗ്രൂപ്പിൽ കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. ഗ്രൂപ് അഡ്മിന്‍ ഉൾപ്പടെ രണ്ടുപേരാണ് അറസ്​റ്റിലായത്.

എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആല​ങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​ന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പിടികൂടിയത്​.

‘ആചാരവെടി’ എന്ന പേരില്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലാണ് കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചിരുന്നത്. ഈ ഗ്രൂപ്പിൽ
256 ഓളം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

പിടിയിലായ അശ്വന്ത്
ബി.ടെക് എഞ്ചിനീയറിങ് ബിരുദധാരിയാണ്.കുട്ടികളുടെ നഗ്​നചിത്രങ്ങളും , വിഡിയോകളും കാണുന്നതും ഷെയര്‍ ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*