പുൽപള്ളിയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

പുൽപള്ളിയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

വയനാട്: വയനാട്ടില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടെ വെടിയേറ്റ്‌ പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശി വര്‍ക്കിയെന്നു വിളിക്കുന്ന നിധിനാണ് വെടിയേറ്റ് മരിച്ചു.

ഇയാളുടെ ബന്ധുവും സുഹൃത്തുമായ കിഷോറിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ സുഹൃത്തും അയൽവാസിയുമായ ചാർളിയെന്നയാളാണ് വെടിവെച്ചതെന്നാണ് പ്രാഥമിക സൂചന. തര്‍ക്കത്തിനിടെ ഇരുവരെയും വെടിവെച്ച ശേഷം ഇയാള്‍ വനത്തിലേക്ക് കടന്ന് രക്ഷപെട്ടതായാണ് വിവരം. ഇയാള്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment