വ്യാജമദ്യ ദുരന്തം ; പൂജയ്ക്കായി മദ്യം കൊണ്ടുവന്ന മാനന്തവാടി സ്വദേശി കസ്റ്റഡിയില്‍
മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന; പൂജയ്ക്കായി മദ്യം കൊണ്ടുവന്ന മാനന്തവാടി സ്വദേശി കസ്റ്റഡിയില്‍
കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമായ 1848 എന്ന ബ്രാന്‍ഡിലുള്ള ബ്രാന്‍ഡി കുടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. മദ്യത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. പൂജയ്ക്കായി മദ്യം കൊണ്ടുവന്ന മാനന്തവാടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇയാളെ മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചാറ കോളനിയിലെ പിഗിനായി (65), മകന്‍ പ്രമോദ് (36), ഇവരുടെ ബന്ധുവും കോളനിയിലെ താമസക്കാരനായ മാധവന്റെ മകനുമായ പ്രസാദ് (38) എന്നിവരാണ് മദ്യം കഴിച്ച് മരിച്ചത്.
Leave a Reply