നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി
നടി മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍; വീട് നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുവെന്ന് പരാതി
വയനാട്: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നടി മഞ്ചു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി പരാതി. വയനാട് പരിക്കുനി കോളനിയിലെ ആദിവാസികളാണ് പരാതിയുമായി രംഗത്ത് എത്തിയത്.
ഒന്നരവര്‍ഷം മുന്‍പ് കോളനി സന്ദര്‍ശിച്ച അവസരത്തിലാണ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് നടി വാഗ്ദാനാ നല്‍കിയതെന്ന് കോളനി വാസികള്‍ പറയുന്നു.
ജില്ല ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയ്യറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. വളരെ ആഘോഷപൂര്‍വ്വം നടിയുടെ സന്ദര്‍ശനവും വാഗ്ദാനവും വന്നതോടെ സര്‍ക്കാരിന്റെയോ മറ്റ് സന്നദ്ധ സംഘടനയുടെയോ വ്യക്തികളുടെയോ സഹായവും ഇവര്‍ക്ക് തഴയപ്പെട്ടു.
വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് കോളനിയിലെ 57 കുടംബങ്ങള്‍ മഞ്ചു വാര്യരുടെ വീടിന് മുന്നില്‍ സത്യഗ്രഹം സമരത്തിന് കോളനിവാസികള്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 13 ന് തൃശ്സൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
Leave a Reply