നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

വായനാട്ടിൽ നവദമ്പതികൾ കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റിലായി

വയനാട്: വെള്ളമുണ്ട സ്വദേശികളായ വാഴയില്‍ ഉമ്മറിനേയും ഭാര്യ ഫാത്തിമയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ജൂലായ് ആറിനായിരുന്നു ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന വിശ്വന്‍ കുറച്ചുനാളായി നാട്ടില്‍ നിന്ന് മാറി ലോട്ടറി വില്‍പ്പന നടത്തുകയായിരുന്നു.


വീട്ടില്‍ നവദമ്പതികള്‍ മാത്രമാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ വിശ്വന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മോഷണത്തിനായി വീട്ടിലെത്തുകയായിരുന്നു. മോഷണ ശ്രമം ചെറുക്കുന്നതിനിടെ ദമ്പതികളെ തലയ്ക്കടിച്ച് വീഴ്ത്തി. ഇതോടെ രണ്ട് പേരുടേയും മരണം സംഭവിക്കുകയും ചെയ്തു.

പൈപ്പ് പോലുള്ള കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരുടേയും തലയോട്ടി തകര്‍ന്ന് പോവുകയും ചെയ്തിരുന്നു.കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കൊലപാതക, മോഷണക്കേസുകളില്‍ പെട്ടവരെ കുറിച്ചുള്ള അന്വേഷണവും ജില്ലാ ജയിലുകള്‍, സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെ കുറിച്ചുള്ള അന്വേഷണവുമാണ് പൊലീസിനെ വിശ്വനിലേക്കെത്തിച്ചത്.
ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പെട്ടിരുന്നുവെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. മോഷ്ടിച്ചെന്ന് കരുതുന്ന സ്വര്‍ണം ഇയാള്‍ കുറ്റ്യാടിയിലെ ഒരു സേട്ടുവിനായിരുന്നു വിറ്റത്. ഇത് ചൊവ്വാഴ്ച തന്നെ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ നിന്നും കാണാതായ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര കൊലപാതകം നടന്ന വീടിന് സമീപത്തെ പ്രദേശത്ത് വലിച്ചെറിഞ്ഞിരുന്നുവെങ്കിലും ഇതും പൊലീസ് കണ്ടെത്തി. ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍ l wayanad young couples murder case arrest

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply