ഞങ്ങളെ മോദി അടിച്ചേ… ഞങ്ങളെ മോദി അടിച്ചേ എന്ന് പാക് നിലവിളിച്ചു…; ഇത് പഴയ ഇന്ത്യയല്ലെന്ന് വ്യോമാക്രമണത്തോടെ പാക് മനസിലാക്കിയെന്ന് മോദി
ഞങ്ങളെ മോദി അടിച്ചേ… ഞങ്ങളെ മോദി അടിച്ചേ എന്ന് പാക് നിലവിളിച്ചു…; ഇത് പഴയ ഇന്ത്യയല്ലെന്ന് വ്യോമാക്രമണത്തോടെ പാക് മനസിലാക്കിയെന്ന് മോദി
ഇന്ത്യന്‍ ആര്‍മിയുടെ പ്രതീക്ഷിക്കാതെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്കിസ്ഥാന്‍ ശരിക്കും നിലവിളിച്ചെന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് ശേഷം അതിരാവിലെ പാക് എണീറ്റ് ഞങ്ങളെ മോദി അടിച്ചേ ഞങ്ങളെ മോദി അടിച്ചേ എന്ന് നിലവിളിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യ എന്താണെന്നും പഴയ സര്‍ക്കാരല്ല ഇവിടെ ഭരിക്കുന്നതെന്നും ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം.
ഇന്ത്യ 2016 ല്‍ നടത്തിയ മിന്നലാക്രമണം പോലെയുള്ള ഒരു ആക്രമണം മാത്രമേ പുല്‍വാമയിലെ അക്രമത്തിന് ശേഷം നേരിടേണ്ടി വരൂ എന്നാണ് അവര്‍ പ്രതീക്ഷിച്ച്. അതിനായി അവര്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പാക്കിന്റെ പ്രതീക്ഷയെല്ലാം തെറ്റിച്ചാണ് ഇന്ത്യ അതിരാവിലെ ബാലാകോട്ടില്‍ ആക്രമണം നടത്തിയത്. എന്നിട്ട് ഭീകരരെ വധിച്ചു എന്ന കാര്യം അഗീകരിക്കാതെ രാവിലെ എഴുന്നേറ്റ് ട്വീറ്ററിലൂടെ നിലവിളിച്ചെന്ന് പ്രധാനമന്ത്രി നോയ്ഡയില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ചോറുണ്ട ശേഷം പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകളാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Leave a Reply
You must be logged in to post a comment.