വിവാഹസമ്മാനങ്ങള്‍ വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മതി; കൗതുകമായി വിവാഹക്ഷണക്കത്ത്
വിവാഹസമ്മാനങ്ങള്‍ വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മതി; കൗതുകമായി വിവാഹക്ഷണക്കത്ത്
വിവാഹസമ്മാനങ്ങള്‍ വേണ്ട, മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് വിവാഹക്ഷണക്കത്ത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ യുവരാജ്, സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ നമോ ആപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സംഭാവനകള്‍ നല്‍കാനും ക്ഷണക്കത്തില്‍ വധുവും വരനും ആവശ്യപ്പെടുന്നുണ്ട്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അവലോകനമാണ് ക്ഷണക്കത്തിന്റെ പ്രത്യേകത.
ക്ഷണക്കത്തിന്റെ അവസാന പേജിലാണ് റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടോടുകൂടിയാണ് റഫാല്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റഫാല്‍ വിമാനങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആയുധധാരിയായ ജെറ്റിന്റേയും സാധാരണ വിമാനത്തിന്റെയും വില തമ്മില്‍ ഒരു വിഢ്ഡി പോലും താരതമ്യം ചെയ്യില്ല. റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പിന്‍തുടരുന്ന തരത്തിലാണ് ക്ഷണക്കത്തിലും വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളും ക്ഷണക്കത്തില്‍ വിശദീകരിക്കുന്നുണ്ട്.
Leave a Reply
You must be logged in to post a comment.