ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി

ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവനുസരിച്ച് കളക്ട്രേറ്റില്‍ രൂപീകരിച്ചിട്ടുള്ള സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിയോടെയല്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ ആയുധ ലൈസന്‍സികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അവ സറണ്ടര്‍ചെയ്യണമെന്ന് എ.ഡി.എം അറിയിച്ചു.

ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ആയുധ നിയമചട്ടം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. സ്‌ക്രീനിങ് കമ്മറ്റി മുമ്പാകെ ലഭിച്ച 11 അപേക്ഷകളില്‍ എട്ടെണ്ണം  അനുവദിച്ചു.

മൂന്നെണ്ണം നിരസിച്ചു. അടുത്ത സ്‌ക്രീനിങ് കമ്മറ്റി 10ാം തിയതി എ.ഡി.എമ്മിന്റെ ചേംബറില്‍ ചേരും. ആയുധം കൈവശം വയ്ക്കുന്നതിന് അനുമതി ആവശ്യമുള്ളവര്‍ അതിനുള്ള അപേക്ഷ ആയുധ ലൈസന്‍സിന്റെ പകര്‍പ്പ്, മറ്റ് രേഖകള്‍ എന്നിവ സഹിതം 9ാം തിയിക്ക് മുമ്പായി ജില്ലാ കളക്ടര്‍ക്ക്  സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment