വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു

മലപ്പുറം: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു. ആറു വയസ്സുകാരനായ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ ഷാന്‍ ആണ് മരിച്ചത്. വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആദ്യ മരണമാണ്.

പണി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദിനെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്നാണ്‌ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.

രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈൽ പനി ബാധിച്ചതായി സ്ഥിരീകരിച്ചത്. വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ മരുന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല.

ദേശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്നതാണ് വെസ്റ്റ് നൈൽ പനി. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടെണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply