വെസ്റ്റ്‌നൈലിൽ ആരോഗ്യ വകുപ്പിന് ആശ്വാസം
വെസ്റ്റ്‌നൈലിൽ ആരോഗ്യ വകുപ്പിന് ആശ്വാസം
കോഴിക്കോട്: ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കി വെള്ളിയാഴ്ച വെസ്റ്റ്നൈൽ പനി ലക്ഷണങ്ങൾ കണ്ടെത്തിയയാൾ സുഖം പ്രാപിക്കുന്നു. സമാന ലക്ഷണങ്ങളോടെയുള്ള കേസുകൾ ഇതുവരെ ഒന്നും പിന്നീട് റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂലൈ 13 നാണ് വെസ്റ്റ്നൈൽ ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രണ്ടുപ്രാവശ്യം അയച്ചിരുന്നു.
ആദ്യഫലം പോസിറ്റിവായിരുന്നു.എന്നാൽ രണ്ടാമത്തെ റിസല്‍ട്ട് കൂടി പോസിറ്റിവായാലേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാൽ രോഗിയുടെ നില മെച്ചപ്പെട്ടു വരുന്നത് ആരോഗ്യ വകുപ്പിനും ആശ്വാസമേകുന്നുണ്ട്.അതേസമയം വെസ്റ്റ്നൈൽ അത്ര മാരകമല്ലെന്നും ജപ്പാൻ ജ്വരത്തിന് സമാനമായ പനി മാത്രമാണെന്നും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജി.അരുൺകുമാർ പറഞ്ഞു.
Leave a Reply
You must be logged in to post a comment.