പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല; മലപ്പുറത്ത് വെസ്റ്റ്നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല; മലപ്പുറത്ത് വെസ്റ്റ്നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇതുവരെ പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കാത്ത മാരകമായ നൈല്‍ വൈറസ് ബാധ മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഏഴുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വേങ്ങര എ ആര്‍ നഗര്‍ സ്വദേശിയായ കുട്ടിക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

രോഗം ബാധിച്ച കുട്ടി താമസിച്ചിരുന്ന എ ആര്‍ നഗറിലും തിരൂരങ്ങാടിയിലും മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്.

വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക.

ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ ജില്ലയില്‍ 1937ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയില്‍ 1952ല്‍ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ആലപ്പുഴ ജില്ലയില്‍ 2011-ല്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.

ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത് നാഡീ സംവിധാനത്തെയാണ്. പനി, ശക്തമായ തലവേദന, ബോധക്ഷയം, ഛര്ദ്ദി, അപസ്മാരം എന്നിവയാണ് ലക്ഷണങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment