പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം

പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം

ഇന്ന് സ്ത്രീകളില്‍ വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാല്‍ പലരും ഈ കാര്യങ്ങള്‍ അറിയുന്നില്ല. രോഗത്തെകുറിച്ച് പോലും ചിലര്‍ക്ക് അറിയില്ല. അതായത്, വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍.

കൂടാതെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്.

സ്ത്രീകളിലെ വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം എന്നിവ പ്രധാനമായും പിസിഒഡിക്ക് കാരണമാകുന്നു.

കൂടാതെ, പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. അതിനുപുറമെ, ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാകാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment