വാട്സപ്പിന്റെ പുത്തൻ തീരുമാനത്തിൽ ഞെട്ടി ഉപഭോക്താക്കൾ,,,വിൻഡോസ് ഫോണുകളെ കൈവിടാനൊരുങ്ങുന്നു

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ഞെട്ടിക്കുന്ന തീരുമാനവുമായി വാട്സാപ്പ്, വിന്‍ഡോസ് ഫോണുകളില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറാന്‍ തീരുമാനം എടുത്ത് വാട്ട്സ്ആപ്പ്. ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് സേവനം പിന്‍വലിക്കും എന്നാണ് പ്രഖ്യാപനം. 2019 ഡിസംബർ 31 വരെയാണ് ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കൂ.

കഴിഞ്ഞ 2016 മുതലാണ് പഴയ ഒഎസസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്ട്സ്ആപ്പ് തീരുമാനിക്കുന്നത്. മുന്‍പ് തന്നെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്ട്സ്ആപ്പ് പിന്‍മാറിയിരുന്നു. മേയ് 7 ന് നടത്തിയ വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഈ വർഷം അവസാനത്തോടെ വിൻഡോസിന്റെ എല്ലാ ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്. 2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിർത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല.
പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്താനുള്ള ചിലവും. അപ്ഡേഷന്‍റെ കാലതാമസവും വാട്സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് പഴയ ഫോണുകളെ കൈവിടാന്‍ വാട്ട്സ്ആപ്പിനെ പ്രേരിപ്പിക്കുന്നത്. 2009 ല്‍ വാട്സാപ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ് ഉപയോഗിച്ചിരുന്നത്. ഇന്ന് അത് 70 മുതല്‍ 80 ശതമാനം വളര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment