വാട്സപ്പ് പെയ്മെന്റ് എത്തുന്നു; കൂടുതൽ സുരക്ഷിതത്വവും കൃത്യതയും മുഖ്യ ആകർഷണം

ജനത ഡിജിറ്റല്‍ പേമെന്റുകളിലേക്ക് ചേക്കേറിയ കാഴ്ച്ചയാണ് കഴിഞ്ഞുപോയത്, രാജ്യം ഡിജിറ്റല്‍ പേമെന്റുകളിലേക്ക് വ്യാപകമായി കുടിയേറിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. പേടിഎമ്മിനൊപ്പം, ഗൂഗിളും, ആമസോണും, ഫോണ്‍ പേയും എല്ലാം യുപിഐ അധിഷ്ടിതമായ പേമെന്റ് സേവനങ്ങള്‍ക്ക് തുടക്കമിട്ടു.

ഇത്തരം ഡിജിറ്റൽ പേമെന്റുകൾ വലിയ മുന്നേറ്റമായി മാറി അത്. ഉപയോക്താക്കളെ പിടിക്കാന്‍ വലിയ ഓഫറുകളും പലരും അവതരിപ്പിച്ചു.ഈ സ്ഥാപനങ്ങളെല്ലാം അല്‍പം ഭയപ്പാടോടെ കാണുന്നത് വാട്‌സാപ്പ് പേമന്റ് സേവനത്തിന്റെ വരവാണ്. കോടിക്കണക്കിന് ഉപയോക്താക്കള്‍ ആഗോളതലത്തില്‍ സജീവമായ വാട്‌സാപ്പിനുള്ളില്‍ പേമന്റ് സേവനം കൂടിയെത്തുന്നതോടെ മറ്റ് ആപ്പുകളെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാകും വാട്‌സാപ്പ് പേമെന്റ് .

വാട്സപ്പ് സേവനത്തിന്റെ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നതടക്കമുള്ള റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുടെ പേരിലാണ് വാട്‌സാപ്പ് പേ വൈകുന്നത്..റിസര്‍വ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ വാട്‌സാപ്പ് പേ നിലവില്‍ ‌ വരാന്‍ അധികം സമയം എടുക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment