വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം
വാട്സാപ്പിറ്റിസ്, ടെക്സ്റ്റ് നെക്ക് എന്നീ രോഗങ്ങളെ കൂടുതലായി അറിയാം
സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗമാണ് വാട്‌സാപ്പിറ്റിസ് എന്ന പുതിയ രോഗത്തിന് കാരണമാകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ടൈപ്പ് ചെയ്യുന്നതിലൂടെ കൈത്തണ്ടയെയും തള്ളവിരലിനെയുമാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. കൈകള്‍ക്ക് മാത്രമല്ല, കഴുത്തിനു ദോഷം ചെയ്യുന്നതാണ് അമിതമായ ഫോൺ ഉപയോഗം.
ഫോണിലേക്ക് തല താഴ്ത്തിയിരിക്കുന്നത് കഴുത്തെല്ലിനും പേശികളെയും ബാധിക്കുന്ന ടെക്സ്റ്റ് നെക്ക് ആസുഖത്തിനും കാരണമാകുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം കൈകള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു അസുഖമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രം.വാര്‍ധക്യസഹജമായാണ് ഇത്തരം അസുഖങ്ങള്‍ സാധാരണയായി കാണുന്നത്. എന്നാല്‍ സ്മാര്‍ട്ടഫോണിന്റെ വരവോടെ കൗമാരക്കാരടക്കം ചെറുപ്പക്കാരിലാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.
Leave a Reply
You must be logged in to post a comment.