ക്രിക്കറ്റ് സ്റ്റിക്കറുകൾ ലഭ്യമാക്കി വാട്സപ്പ്

കിടിലൻ സ്റ്റിക്കറുകളുമായി വാട്സപ്പ്, വാട്സാപ്പിൽ ക്രിക്കറ്റ് മയം. ഐപിഎൽ, വരുന്ന ലോക കപ്പ് ക്രിക്കറ്റ് എന്നിവയോടനുബന്ധിച്ചാണ് ക്രിക്കറ്റ് സ്റ്റിക്കറുകൾ വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് ലഭിക്കുക.

അധികം വൈകാതെ ഐഒസ് പതിപ്പിലും ഈ ഫീച്ചർ ലഭിക്കും. ഈ സ്റ്റിക്കറുകൾ എഴുപ്പത്തിൽ ഇസ്റ്റാൾ ചെയ്യാനും അയക്കാനും കഴിയും.

ഇത്തരത്തിൽ വാട്സാപ്പ് ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവർ തയ്യാറാക്കുന്ന സ്റ്റിക്കറുകളും ഈ വിധത്തിൽ ലഭിക്കും. ഐപിഎൽ നടക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് ക്രിക്കറ്റ് സ്റ്റിക്കറുകൾ ഹരമാകും. വലത് ഭാഗത്ത് മുകളിൽ കാണുന്ന പ്ലസ് ബട്ടൻ തെരഞ്ഞെടുത്താൽ പുതിയ സ്റ്റിക്കറുകൾ കാണാൻ സാധിക്കും. ഇവിടെനിന്നും സ്റ്റിക്കറുകൾ ഡൌൺലോഡ് ചെയ്യാനാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*