ആരാണ് വാലന്റയ്ൻ ? എങ്ങനെ വാലന്റയ്ൻസ് ദിനം ഉണ്ടായി ?

ആരാണ് വാലന്റയ്ൻ ? എങ്ങനെ വാലന്റയ്ൻസ് ദിനം ഉണ്ടായി ?

ഫെബ്രുവരി-14 ലോകം എമ്പാടും വാലന്റയ്ൻസ് ദിനമായി ആഘോഷിക്കുന്നു , നമ്മൾ എല്ലാവരും അന്നേ ദിവസം പ്രണയദിനമായി ആഘോഷിക്കുന്നു.

എന്നാൽ ഈ പ്രണയദിനത്തിൽ ആരും തന്നെ ആരാണീ വാലന്റയ്ൻ എന്നും, എങ്ങനെയാണിത് ഉണ്ടായതേനും ചിന്തിക്കാറില്ല.
വാലന്റയ്ൻസ് ദിനം വിശുദ്ധ.വാലന്റയ്ൻ നമുക്ക് സമ്മാനിച്ച ഒരു ദിനമാണ്.

സ്നേഹ വിശുദ്ധനായ വാലന്റയ്ൻ പ്രണയിക്കുന്നവരുടെ സാഫല്യത്തിനായി സ്വന്തം ജീവൻ ബലികൊടുത്ത ദിവസമാണ് നമ്മൾ വാലന്റയ്ൻസ് ദിനമായി ആഘോഷിക്കുന്നത്.

A D–270 യിൽ ജീവിച്ചിരുന്നയാളാണ് വിശുദ്ധ.വാലന്റയ്ൻ. റോമൻ ചക്രവർത്തിയായ ക്ലയടിയാസ്സ് ന്റെ സർവധിപത്യത്തിലായിരുന്നു അന്ന് റോം.

യുദ്ധ വിജയം മാത്രമായിരുന്നു ചക്രവർത്തിയുടെ ലക്ഷ്യം. ആണും, പെണ്ണും കാണുകയും, പ്രണയിക്കുകയും ചെയ്താൽ യുദ്ധ വീര്യം കേട്ടുപോകുമെന്ന് ചക്രവർത്തി വിശ്വസിച്ചു.

അങ്ങനെ അദ്ദേഹം റോമിൽ വിവാഹങ്ങൾക് കർശനമായി വിലക്കുകൾ ഏർപ്പെടുത്തി, വിവാഹം ചെയുന്നവരുടെ കഴുത് അറുക്കൻ ഉത്തരമിട്ടു. യുവാക്കളെല്ലാം പട്ടാളത്തിൽ ചേരണമെന്നും ഉത്തരവിട്ടു.

ഇങ്ങനെയുള്ള സ്നേഹവും, പ്രണയവുമെല്ലാം ഉള്ളിൽ അടക്കിപിടിച്ചു റോമിലെ യുവതം വീർപ്പുമുട്ടി. അവർക്കു സാധ്വാനമായി വന്നയാളാണ് വാലന്റയ്ൻ.

എല്ലാ വിലക്കുകളും മറന്ന് പ്രണയിക്കുന്നവർക് താലികെട്ടാൻ അദ്ദേഹം പള്ളിമേടയിൽ ഇടം ഒരുക്കി. തീർത്തും രഹസമായി ഇത് നടന്നു പൊന്നു. ഇങ്ങനെ ഒരു ദിവസം ഫാദർ വാലന്റയ്ൻ വിവാഹിതരെ ആഷിർവധിക്കുന്നത് ക്ലയടിയാസ്സ് ന്റെ സൈന്യം കണ്ടു പിടിച്ചു.

ഫാദർ.വാലന്റയ്ൻ നെ സൈന്യം തടവിലാക്കി, കഴുത് അറുത് കൊല്ലാനായിരുന്നു ക്ലയടിയാസ്സ് ചക്രവർത്തിയുടെ ഉത്തരവ്. തടവിലാക്കപ്പെട്ടയന്നു മുതൽ തങ്ങളുടെ പ്രിയ വാലന്റയ്ൻ നു വേണ്ടി റോം നഗരത്തിലെ യുവാക്കളെലാം സ്നേഹവാക്കുകളുമായി ജയിലിൽ അദ്ദേഹത്തെ കാണാൻ എത്തുക പതിവായി.

ജയിൽ സുപ്രന്റ് അന്ധയായ മകളും ഒരു ദിവസം വാലന്റയ്ൻ നെ കാണാൻ എത്തി, പിന്നീട് പുരോഹിതനുമായി സംസാരിക്കുകയും, പിന്നീട് അദ്ദേഹത്തിനുവേണ്ടി അവൾ രഹസ്യനായി വിവാഹങ്ങൾ നടത്തി കൊടക്കുകയും ചെയ്തു.

വാലന്റയ്ൻ ന്റെ പ്രണയത്തിന്റെ അത്ഭുത ശക്തി കൊണ്ട് പെൺകുട്ടിക് തന്റെ കാഴ്ച ശക്തി തിരുച്ചു കിട്ടി. ഒടുവിൽ വധശിക്ഷയുടെ ദിവസം അത് ഒരു ഫെബ്രുവരി 14 ആയിരുന്നു, ആ പെൺകുട്ടിക് വേണ്ടി വാലന്റയ്ൻ ഇങ്ങനെ എഴുതി വെച്ചു: “Love from your Valentine”, ഇതാണ് പിന്നീട് ലോകം ഏറ്റു പാടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*