കൊല്ലത്ത് വൻ ഗഞ്ചാവ് വേട്ട; എട്ടേകാൽ കിലോയോളം ഗഞ്ചാവുമായി മൊത്തവ്യാപാരി പിടിയിൽ

കൊല്ലത്ത് വൻ ഗഞ്ചാവ് വേട്ട എട്ടേകാൽ കിലോയോളം ഗഞ്ചാവുമായി മൊത്തവ്യാപാരി പിടിയിൽ

തമിഴ് നാട്ടിൽ നിന്നും കടത്തികൊണ്ടുവന്ന 8.100 kg ഗഞ്ചാവ് ഹോൾ സെയിലായി വില്പന നടത്തുന്നയാല്‍ പിടിയില്‍.

വാങ്ങാൻ വരുന്നയാളെ പ്രതീക്ഷിച്ചു നിൽക്കുന്നതിനിടയിൽ മുൻ ഗഞ്ചാവ് കേസ്സിലെ പ്രതിയായ കൊല്ലം ഇരവിപുരം ഗൗരിമന്ദിരം വീട്ടിൽ രാജേഷ് (34 വയസ്സ്) എന്നയാളെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ T രാജീവും സംഘവും ചേർന്നു അറസ്റ്റു ചെയ്തു.

തമിഴ്നാട്ടിലുള്ള ഒരാൾ പച്ചക്കറി ലോറിയിൽ രണ്ടു ദിവസം മുമ്പ് 10 Kg ഗഞ്ചാവ് 160000 രൂപാ ക്ക് കൊണ്ടു വന്നു കൊടുത്തതാണെന്നും 8.kg ഗഞ്ചാവ് കടവൂർ ഭാഗത്തുള്ള ഒരാൾക്ക് 200000 രൂപായക്ക് കൊടുക്കു ന്നതിനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലായത് എന്നും പ്രതി പറഞ്ഞു.

ബാക്കി ഗഞ്ചാവ് വില്പ്പന നടത്തിയെന്നും. 8 കിലോ ഗഞ്ചാവ് വാങ്ങാ മെന്ന് ഏറ്റിരുന്നയാൾ 6 മണിയോട് കൂടി ചൂരങ്കൻ പാലത്തിനു അടുത്തു പൈസായുമായി വരാമെന്ന് ഏറ്റിരുന്നെന്നും അതു പ്രകാരമാണ് കാത്തുനിന്നത് എന്നും പ്രതി പറഞ്ഞു.

പ്രതി രാജേഷ് വൻതോതിൽ തമിഴ്നാട്ടിൽ നിന്നും ഗഞ്ചാവ് വരുത്തി ഹോൾ സെയിലായി വില്പ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി എയ്സൈസ് ഷാഡോ ടീമംഗങ്ങളെ രഹസ്യനിരീക്ഷണത്തിന് നിയോഗിച്ചിരുന്നു.

രാജേഷിന്റെ നീക്കങ്ങൽ മനസ്സിലാക്കി തന്ത്രപരമായ നീക്കത്തിലൂ ടെയാണ് പ്രതിയെ പിടികൂടിയത്. പല സ്ഥലങ്ങളിൽ വീടുകൾ രഹസ്യമായി വാടകക്ക് എടുത്ത് അവിടെ രഹസ്യമായി ഗഞ്ചാവു സൂക്ഷിച്ചു വച്ചാണ് വൻതോതിൽ ഗഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ തിനു നേരത്തേ പരവൂർ പോലീസ് പ്രതിക്കെതി കേസ്സെടുത്ത് റിമാന്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഗഞ്ചാവു വില്പന നടത്തുന്ന തിനിടയിലാണ് വീണ്ടും പിടിയിലായത്.

ഉന്നത നിലവാരമുളള ഇന്റീരിയൽ ഡിസൈനർ ആണെന്ന് സ്വയം പരിചയപ്പെടുത്തി നല്ല രീതിയിൽ വസ്ത്രധാരണം നടത്തി ആൾക്കാ രോടെല്ലാം സൗമ്യമായി ഇടപ്പെട്ടു മാനൃ നാണെന്ന് അവരിൽ പ്രതീതി വരുത്തിയശേഷം ഏതെങ്കിലും നല്ല ഏരിയകളിൽ പോയി വീട് വാടകയ്ക് എടുത്തു അവിടെ രഹസ്യമായി ഗഞ്ചാവ് കടത്തികൊണ്ടു വന്നു സൂക്ഷിച്ചു വച്ച് വില്പ്പനനടത്തുന്നതാണ് രാജേഷിന്റെ രീതി.

കാണാൻ സുമുഖൻ ആയതിനാൽ ഇയാള്‍ പറയുന്നത് ആൾക്കാർ പെട്ടെന്ന് വിശ്വസികയും ചെയ്യും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

എക്സൈസ് പ്രീ: ഓഫീസറൻമാരായ മനോജ് ലാൽ ,നിർമമലൻ തമ്പി പ്രീ: ഓഫീസർ (g) ബിനു ലാൽ സിവിൽ എക്സൈസ് ഓഫീസറൻ മാരായ ശ്രീനാഥ്, ജൂലിയൻ ക്രൂസ് , അനിൽകുമാർ ഡ്രൈവർ നിതിൻ എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*