യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി വലിച്ചു; ഭാര്യയും സഹോദരനും അറസ്റ്റില്‍
യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി വലിച്ചു; ഭാര്യയും സഹോദരനും അറസ്റ്റില്‍
സൂറത്ത്: ഭര്‍ത്താവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റില്‍. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂറത്ത കഡോദര സ്വദേശി ബാല്‍കൃഷ്ണ റാത്തോഡിനെ ആശുപത്രിയിര്‍ പ്രവേശിപ്പിച്ചു.
ഇയാളെ വലിച്ചിഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ബാല്‍കൃഷ്ണയുടെ ഭാര്യ ശീതള്‍ റാത്തോഡ്, സഹോദരന് അനില്‍ ചൗഹാന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയതത്.
മദ്യപാനിയായ ബാല്‍കൃഷ്ണയുടെ പീഡനം സഹിക്കവയ്യാതെയാണ് തങ്ങളിങ്ങനെ ചെയ്തതെന്നാണ് ശീതള്‍ പറയുന്നത്. കൃത്യം നടന്ന ദിവസവും മദ്യപിച്ചെത്തിയ റാത്തോഡ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ശീതള്‍ സഹായത്തിനായ സഹോദരന് അനിലിനെ വിളിച്ചു വരുത്തിയത്. മിനി ടെമ്ബോയിലാണ് അനില്‍ സഹോദരന്റെ വീട്ടിലെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും രംഗം കൂടുതല്‍ വഷളാവുകയാണുണ്ടായത്.
സഹോദരന്റെ മുന്നിലിട്ടും ശീതളിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. അനില്‍ ഇടപെട്ടിട്ടും നിര്‍ത്താതെ മര്‍ദ്ദനം തുടര്‍ന്നു. കാര്യങ്ങള്‍ കൈവിട്ട് പോയതോടെ അനിലും ശീതളും ചേര്‍ന്ന് ബാല്‍കൃഷ്ണയെ തിരികെ ആക്രമിക്കുകയായിരുന്നു.
മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷം ഇയാളുടെ കാലുകള്‍ കൂട്ടിക്കെട്ടി ടെമ്ബോയ്ക്ക് പിന്നില്‍ ബന്ധിച്ചു. തുടര്‍ന്ന് റോഡിലൂടെ അഞ്ഞൂറ് മീറ്ററോളം ഇയാളെയും വലിച്ചിഴച്ച് ആ വാഹനം പാഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ബാല്‍കൃഷ്ണയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ആളുകള്‍ തന്നെയാണ് അനിലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ബാല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply