നിലവിളി കേട്ട് ഓടിയെത്തിയ രജനി കണ്ടത് ആനയുടെ തുമ്പിക്കൈക്കുള്ളില്‍ പിടയുന്ന ഭര്‍ത്താവിനെ: പിന്നീട് ഈ അധ്യാപിക ചെയ്തത്…!

നിലവിളി കേട്ട് ഓടിയെത്തിയ രജനി കണ്ടത് ആനയുടെ തുമ്പിക്കൈക്കുള്ളില്‍ പിടയുന്ന ഭര്‍ത്താവിനെ: പിന്നീട് ഈ അധ്യാപിക ചെയ്തത്…!

സ്വന്തം ജീവന്‍ പോലും പണയംവെച്ച് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി രജനി ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഭര്‍ത്താവിന്റെ നിലവിളികേട്ട് അടുക്കളയില്‍ നിന്ന് ഓടിയെത്തിയ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ആന ഭര്‍ത്താവിനെ തുമ്പികയ്യില്‍ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാന്‍ നില്‍ക്കുന്നു.

ചുറ്റിവരിഞ്ഞ തുമ്പികൈയില്‍ ജീവനുവേണ്ടി പിടയുന്ന ഭര്‍ത്താവ് സുരേഷ് ബാബുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.

പിന്നീട് രജനി മറ്റൊന്നും ആലോചിച്ചില്ല.. കയ്യില്‍കിട്ടിയ വടിയെടുത്ത് രജനി ആനയെ തലങ്ങും വിലങ്ങും ആഞ്ഞടിച്ചു. തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭര്‍ത്താവിനെ രജനി ഓടിച്ചെന്ന് വലിച്ചിഴച്ച് ആനയുടെ അടുത്തുനിന്നും മാറ്റി.

സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്. ഉത്സവം കഴിഞ്ഞ് ദേവസ്വംബോര്‍ഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാന്‍ പോയ സമയത്താണ് ആനയ്ക്ക് കുടിക്കാന്‍ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്തെത്തിയ ഉടന്‍ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തില്‍ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ ചികില്‍സയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും സുരേഷിന്റെ ജീവന്‍ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ് രജനി. പനയഞ്ചേരി എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് രജനി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply