കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കാക്കനാട് സ്വദേശി സജിതയെന്ന മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സജിത സ്വന്തം ഭര്‍ത്താവ് പോള് വര്‍ഗീസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് 2011 ഫെബ്രുവരിയിലാണ്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മരണം ഉറപ്പിച്ച ശേഷം പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതോടെ സജിത പിടിയിലായി.
പിന്നീട് തന്റെ കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്ന് സജിതയുടെ കുറ്റസമ്മതം നടത്തി. ഫോണിലൂടെയാണ് യു കെയില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി സജിത സൗഹൃദത്തിലാകുന്നത്.
തുടക്കത്തില്‍ കേസിലെ രണ്ടാം പ്രതിയായി കാമുകനെ കണ്ടിരുന്നെങ്കിലും തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ വിട്ടയച്ചു. എന്നാല്‍ സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
Leave a Reply