Wife Kills Husband l ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
രാജ്കോട്ട്: യുവാവിന്റെ മരണത്തിൽ ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ. ഗാന്ധിധാം സ്വദേശിയായ പ്രഹ്ലാദിന്റെ മരണത്തിലാണ് ഭാര്യ ധൻഭായി മഹേശ്വരിയും കാമുകന്മാരും അറസ്റ്റിലായത്. പ്രഹ്ലാദ് സ്വയം വൈദ്യുതാഘാതമേറ്റ് മരിച്ചു എന്ന കേസിലാണ് മൂന്ന് വർഷങ്ങൾക്കു ശേഷം വഴിത്തിരിവുണ്ടായത്.
സഹോദരീ ഭർത്തവ് ലാൽജി നൽകിയ കേസിലാണ് പുനരന്വേക്ഷണം നടന്നത്. ധൻഭായി മഹേശ്വരിക്ക് മൂന്ന് ചെറുപ്പക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്ന വിവരം പ്രഹ്ലാദിന് അറിയാമായിരുന്നു എന്ന് ലാൽജി മനസിലാക്കിയതോടെയാണ് പുതിയ വഴിത്തിരിവുണ്ടായത്.
ധൻഭായിയുടെയും ചെറുപ്പക്കാരുടെയും മാനസികവും ശാരീരികവുമായ പീഢനം മൂലമാണ് പ്രഹ്ലാദ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബർ 31 നാണ് പ്രഹ്ലാദ് ആത്മഹത്യ ചെയ്തത്. ധൻഭായി കാമുകന്മാരായ രവിശങ്കർ മഹേശ്വരി, മഹേഷ് മഹേശ്വരി, നരസിംഹ കോലി, എന്നിവർക്കെതിരെ ഗാന്ധിധാം പോലീസ് കേസെടുത്തു.
Leave a Reply