ഫോണ്‍ പരിശോധിക്കാന്‍ പാസ് വേഡ് നല്‍കിയില്ല: ഭാര്യ ഭര്‍ത്താവിനെ ചുട്ടുകൊന്നു


ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. മൊബൈല്‍ ഫോണിന്റെ പാസ് വേഡ് ചോദിച്ചിട്ട് ഭര്‍ത്താവ് നല്‍കാത്തതില്‍ പ്രകോപിതയായാണ് യുവതി ഈ കൊടും ക്രൂരത ചെയ്തത്.

ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന സ്ഥലത്താണ് സംഭവം. ജനുവരി 12നായിരുന്നു സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദേദിയുടെ ഫോണ്‍ പരിശോധിക്കാന്‍ വേണ്ടി ഇന്‍ഹാം അയാളോടു പാസ് വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ് വേഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു.

നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി.

വീട്ടിനുള്ളില്‍ നിന്ന് നിളവിളിയും, തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ദേദി ചികിത്സയിലിരിക്കെ രണ്ടു ദിവസത്തിന് ശേഷമാണ് ദേദി മരിച്ചത്.

ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന സ്ഥലത്താണ് സംഭവം. ജനുവരി 12നായിരുന്നു സംഭവം. ദേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply