പിടികൂടുമെന്ന് ഭയം, ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി യുവതി

ബംഗളൂരു: താന്‍ നടത്തുന്ന മോഷണങ്ങള്‍ പൊലീസിനെ അറിയിക്കുമെന്ന് ഭയന്ന് പുറത്തറിയാതിരിക്കാൻ ഭര്‍ത്താവി​നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി​യ 44 കാരിയെ പൊലീസ് അറസ്റ്റുചെയ്തു.

ബന്നാര്‍ഗട്ടയില്‍ താമസിക്കുന്ന മഞ്ജുളയാണ് ഭര്‍ത്താവ് ശങ്കറിനെ കൊല്ലാന്‍ സുഹൃത്തുമായി ചേര്‍ന്ന് ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നഗരത്തില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ശങ്കര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ശങ്കറിനെ കാറില്‍ പിന്തുടര്‍ന്ന ക്വട്ടേഷന്‍ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സുഹൃത്തും അകന്ന ബന്ധുവുമായ ചലുവസ്വാമിയുമായി ചേര്‍ന്നാണ് മഞ്ജുള പദ്ധതി ആസൂത്രണം ചെയ്തത്.ഇരുവരും ചേര്‍ന്ന് കുറച്ചുകാലങ്ങളായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കവര്‍ച്ചകള്‍ നടത്തിവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*