വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവിന് ഗുരുതരപരുക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: യുവാവിന് ഗുരുതരപരുക്ക്

വയനാട് ചെതലയം റെയ്ഞ്ചില്‍പ്പെട്ട പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനയുടെ ആക്രമണം. പശുവിനെ കറക്കാനായി പുറത്തിറങ്ങിയ ജിനീഷ് ജോസഫ് (35) എന്നയാള്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പറമ്പില്‍ ആനയെ കണ്ടതിനെ തുടര്‍ന്ന് ആനയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്. ജിനീഷും വീട്ടുകാരും ബഹളം വെച്ച് അല്‍പ്പദൂരം ആനയെ തുരത്തിയെങ്കിലും പെട്ടെന്ന് പിന്തിരിഞ്ഞ് ആന ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ജിനീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് അധികൃതര്‍ ജിനീഷിനെ സന്ദര്‍ശിച്ചു. പ്രദേശത്ത് പകല്‍ സമയങ്ങളില്‍ പോലും കാട്ടാനശല്യം രൂക്ഷമാണെന്നും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*