ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്ടില്‍ ചരക്കുലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയവേയാണ് ആന ചരിഞ്ഞത്. ഇന്ന് വൈകീട്ട് ഉള്‍വനത്തില്‍ വച്ചാണ് ആന ചെരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടാന ചരിഞ്ഞിടത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പൊന്‍കുഴിയില്‍ വച്ചാണ് കാട്ടാനയെ ലോറിയിടിച്ചത്. വലതുമുന്‍കാലിനും വാരിയെല്ലിനും പരിക്കേറ്റ ആന ഒരു കിലോമീറ്റര്‍ അപ്പുറം വനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ചുറ്റുംകൂടിയ ആനകളെ കുംകി ആനകളെ എത്തിച്ച് തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കിയത്.

അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ഷമീജും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ വേട്ടയ്ക്ക് ഡ്രൈവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന രക്ഷപെടാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*