ശബരിമല ദര്‍ശനത്തിനെത്തിയ എട്ടുവയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ എട്ടുവയസ്സുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മൈസുര്‍ മണ്ഡി സ്വദേശികളുടെ സംഘത്തിലുണ്ടായിരുന്ന ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച് പന്നിയുടെ കുത്തേറ്റത്.

മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പന്നിയെ തുരത്തി കുട്ടിയെ രക്ഷിച്ച ശേഷം പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment