രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി
രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടി.
കര്‍ണാടകയിലെ നാഗര്‍ഹോള കടുവാസങ്കേതത്തില്‍ വെച്ചാണ് കടുവയെ വെടിവെച്ചത്. കടുവയെ കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു.
കടുവയെ പിടികൂടുന്നതില്‍ വനപാലകര്‍ കെടുകാര്യസ്ഥത കാണിക്കുന്നതായി ആരോപിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് സംഭവം. വനത്തിനടുത്തുപോയ കുള്ളനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ചത്.
കടുവ വളര്‍ത്തുമൃഗങ്ങളെയും ഒരു കാട്ടുപോത്തിനെയും കൊന്നതോടെ പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് കടുവയെ വെടി വെക്കാന്‍ തീരുമാനിച്ചത്.
കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് വെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. നടപടിക്രമങ്ങള്‍ക്കു ശേഷം കടുവയെ മൃഗശാലയിലെത്തിക്കുമെന്നാണ് വിവരം
Leave a Reply
You must be logged in to post a comment.