ശത്രു സൈന്യത്തിന്‍റെ പിടിയിലായിട്ടും ഭയക്കാതെ തല ഉയര്‍ത്തി വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍

ശത്രു സൈന്യത്തിന്‍റെ പിടിയിലായിട്ടും ഭയക്കാതെ തല ഉയര്‍ത്തി വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍

ദില്ലി: പാകിസ്ഥാന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ ശത്രു രാജ്യമായ പാകിസ്ഥാന്‍ പട്ടാളത്തിന്റെ കയ്യില്‍ പെട്ടിട്ടും ധൈര്യം കൈവിടാതെ പതറാതെ ധീരനായി അഭിനന്ദന്‍ വര്‍ദ്ധമാന്‍.

പാക് സേനയുടെ കയ്യില്‍ പെട്ട അഭിനന്ദന് സംസാരിക്കുന്നതും പലതരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യ സ്നേഹികളായ ഓരോ ഭാരതീയനും അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്.

എന്നാല്‍ പിടിയിലായ വിംഗ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത് സാമാന്യ മര്യാദയുടെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചു.

ജനീവ കണവന്‍ഷന്റെ നഗ്നമായ ലംഘനമാണെന്നും വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ പട്ടാളത്തിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു ഭയമോ പതര്‍ച്ചയോ ഇല്ലാതെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഉത്തരം പറയുന്നത്.

എന്താണ് നിങ്ങളുടെ മിഷന്‍ എന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കൂസലില്ലാതെ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറയുന്നതും പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയില്‍ കാണാം.

തന്റെ പേര് അഭിനന്ദന്‍ വര്‍ദ്ധമാന്‍ ആണെന്നും സര്‍വീസ് നമ്പര്‍ 27981 ആണെന്നും യാതൊരു കൂസലും ഇല്ലാതെ പറയുന്നതും കാണാം. അതേസമയം താന്‍ സുരക്ഷിതനാണെന്നും പാകിസ്ഥാന്‍ പട്ടാളം തന്നോട് മര്യാദയ്ക്ക് പെരുമാറുന്നുണ്ടെന്നും
അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറയുന്നതും അദ്ദേഹം ചായ കുടിക്കുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു.

.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply