ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചെന്ന് പരാതി
ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചെന്ന് പരാതി
ബര്‍മിങ്ഹാം: ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചെന്ന് പരാതി. എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോയാണ് അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചത്.
ബര്‍മിങ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിന്‍ഡീസിനെതിരായ മത്സരത്തിന് പിറ്റേന്ന് ഇന്ത്യ്ന് ടീം ബര്‍മിങ്ഹാമില്‍ എത്തിയപ്പോഴാണ് സംഭവം.
ധോണി, കോഹ് ലി, രോഹിത് എന്നിവരുടെ ഭാര്യമാരും ടീമിനൊപ്പം ഉണ്ടായിരുന്നു. പരിശീലനത്തിന് ശേഷം ഭാര്യമാര്‍ക്കൊപ്പം താരങ്ങള്‍ ഷോപ്പിങ്ങിനായി ഇറങ്ങി. ഹോട്ടലിലെ മറ്റ് മുറികളിലായി താമസിച്ചിരുന്ന മുന്ന് പേര് ഇതിനിടെ ഫോട്ടേയെടുക്കാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ചെങ്കിലും ഫോട്ടോയെടുക്കല്‍ തുടര്‍ന്നു. ഇതിന് പിന്നാലെ ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂന്ന് പേരെയും താക്കീത് ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന വിവരം ഹോട്ടല്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.