Witness Protection l Role of the Witness l നമ്മുടെ സാക്ഷികള്‍ക്ക് സുരക്ഷാ നിയമങ്ങൾ പര്യാപ്‌തമോ ?
നമ്മുടെ സാക്ഷികള്‍ക്ക് സുരക്ഷാ നിയമങ്ങൾ പര്യാപ്‌തമോ ?
അഡ്വ. സലിൽ കുമാർ, തലശ്ശേരി
നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണാണ് സാക്ഷികൾ. ഇവർക്ക് നിർഭയമായും നിഷ്പക്ഷമായും മൊഴികൊടുക്കേണ്ട സാഹചര്യങ്ങൾ ഒരുക്കികൊടുക്കേണ്ട ചുമതല സർക്കാരിന്റേതുമാണ്. ഇതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ യഥാർത്ഥത്തിൽ പരാജയപ്പെടുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥതന്നെയാണ്.
രാഷ്ട്രീയ നേതാക്കളോ സ്വാധീനം ഉള്ളവരോ അല്ലെങ്കിൽ അവരുടെ അനുഭാവികളോ പ്രതികളായി വരുന്ന കേസുകളിൽ അവർ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിപ്പറയിച്ചോ അല്ലെങ്കിൽ അവരെ പൂർണമായും ഉന്മൂലനം ചെയ്തോ കേസുകളിൽ അനുകൂല വിധി നേടിയെടുക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന നിഷ്പക്ഷവും സ്വതന്ത്രവും ആയ നീതിന്യായ വ്യവസ്ഥിതി തന്നെയാണ്.
Also Read >> ഹാഷിഷുമായി ബി ഡി എസ് വിദ്യാര്‍ത്ഥിനി പിടിയില്‍
ഇത്തരത്തിലുള്ള എത്രയോ കേസുകൾ ഈയിടെ നമ്മുടെ മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യം മുൻകൂട്ടി കണ്ടിട്ടാണ് നിരവധി വിദേശ രാജ്യങ്ങൾ ശക്തമായ സാക്ഷി സുരക്ഷാനിയമങ്ങൾ നടപ്പിൽ വരുത്തിയത്.
എന്നാൽ നാം ഇപ്പോഴും ഇത്തരത്തിൽ ഒരു നിയമത്തെ കുറിച്ച് ചർച്ച ചെയ്യുന്നതേ ഉള്ളൂ ഇപ്പോഴും നമുക്ക് വ്യക്തമായൊരു സാക്ഷി സുരക്ഷാ നിയമം എന്നൊന്നില്ല . വ്യാപം കേസും ശാന്താറാം കേസും മാത്രം മതി വിചാരണ കോടതികളിലെ സാക്ഷികളുടെ അരക്ഷിതാവസ്ഥയെ ചൂണ്ടികാട്ടുവാൻ.
സാക്ഷി സുരക്ഷാ നിയമങ്ങൾ : മറ്റുരാജ്യങ്ങളിൽ

മറ്റു പല രാജ്യങ്ങളിലും സാക്ഷി സുരക്ഷാ നിയമങ്ങൾ നിലവിൽ ഉണ്ട്. USA യിൽ WITSEC ( UNITED STATES FEDERAL WITNESS SECURITY PROGRAMME ) എന്ന പേരിൽ ഒരു സാക്ഷി സുരക്ഷാ നിയമം നിലവിലുണ്ട് . ആസ്‌ത്രേലിയയിൽ സാക്ഷി സുരക്ഷാ നിയമം 1991 ഉം ഇംഗ്ലണ്ടില്‍ ക്രിമിനൽ ജസ്റ്റിസ് ആൻഡ് പബ്ലിക് ആക്ട് 1994 ഉം നിലവിൽ ഉണ്ട്.
Also Read >>Tourism Ministry formulates Guidelines for approval of Online Travel Aggregators
2003 ലെ നീലം കഠാര കേസിൽ സുപ്രീം കോടതിയുടെ കണ്ടെത്തൽ തികച്ചും അർത്ഥവത്താണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം എന്നത് തന്നെ ഭയമോ മുൻവിധിയോ ഇല്ലാതെ സാക്ഷികൾക്ക് വിചാരണ കോടതികളിൽ മൊഴി കൊടുക്കാൻ കഴിയുന്ന സാഹചര്യങ്ങളെ ആണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ vs സ്റ്റേറ്റ് ഓഫ് ഗുജറാത്ത് എന്നകേസിൽ ഇത്തരം ഒരു നിയമത്തിൻറെ അഭാവത്തിൽ ദേശീയ മനുഷ്യാവകാശ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.
സാക്ഷികൾ കോടതികളുടെ അതിഥികളാണെന്നും അതുകൊണ്ടുതന്നെ അവരെ അങ്ങിനെ തന്നെ വേണം കരുതാൻ എന്നുമാണ് ജസ്റ്റിസ് മളിമട്ട് കമ്മിറ്റി അഭിപ്രായപെട്ടത്. ബിമൽ കുമാർ കൽസ കേസിൽ സാക്ഷികളെ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തേണ്ടതിന്റെ ആവശ്യകതയെയും പറ്റി പറയുന്നുണ്ട്.
ഡൽഹി ഡൊമസ്റ്റിക് വർക്കിങ് വിമൻസ് ഫോറം കേസിലും നീലം കട്ടാര കേസിലും ബലാൽസംഘം പോലുള്ള കേസുകളിൽ ഇര യുടെയും സാക്ഷികളുടേയും വ്യക്തിത്വം രഹസമായി സൂക്ഷിക്കേണ്ടത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഇത്തരത്തിൽ ഒരു നിയമം നമുക്കും ആവശ്യം ആണ്. സാക്ഷികൾക്ക് നിർഭയം വിചാരണ കോടതികളിൽ മൊഴി കൊടുക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർത്തവ്യമാണ്. ഇതിനു വേണ്ട നിയമ നിർമ്മാണം സർക്കാരുകൾ നടത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.
Leave a Reply