Woman Accuses Husband Injecting HIV Virus l Crime News l വിവാഹമോചനത്തിന് വിസമ്മതിച്ചു; എയ്‌ഡ്‌സ് രോഗിയാക്കിയതായി ഭാര്യയുടെ പരാതി
വിവാഹമോചനത്തിന് വിസമ്മതിച്ചു; എയ്‌ഡ്‌സ് രോഗിയാക്കിയതായി ഭാര്യയുടെ പരാതി
തന്നെ എയ്‌ഡ്‌സ് രോഗിയാക്കിയെന്ന പരാതിയുമായി ഇരുപത്തിയേഴുകാരിയായ യുവതി രംഗത്ത്. ഭര്‍ത്താവ് തന്നില്‍ എച്ച് ഐ വി അണുക്കള്‍ കുത്തിവെച്ചെന്നാണ് യുവതിയുടെ ആരോപണം. ഹോമിയോ ഡോക്ടറായ ഭര്‍ത്താവ് സലൈന്‍ ഡ്രിപ്പിലൂടെയാണ് ഇത് ചെയ്തതെന്ന് യുവതി പറയുന്നു.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
വിവാഹമോചനം നേടാനാണ് ഭര്‍ത്താവ് ഈ ക്രൂരത തന്നോട് കാട്ടിയത്. മറ്റൊരു അസുഖത്തിന് വീട്ടില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവ് നല്‍കിയ സലൈന്‍ ഡ്രിപ്പില്‍ ഉണ്ടായിരുന്നതായി ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇങ്ങനെയാണ് താന്‍ എച്ച് ഐ വി ബാധിതയായതെന്നാണ് യുവതി വിശ്വസിക്കുന്നത്.
Also Read >> ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു
ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ യുവതി ചികിത്സ തേടിയതോടെയാണ് രക്ത പരിശോധനയില്‍ എച്ച് ഐ വി പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.വിവാഹ മോചനത്തിന് വിസമ്മതിച്ചതോടെയാണ് ഇത്തരമൊരു ക്രൂരത കാട്ടിയതെന്നാണ് യുവതി ഉറച്ച് വിശ്വസിക്കുന്നത്. 2015 ല്‍ വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് മാത്രമേ എച്ച് ഐ വി അണുബാധ ഉള്ളതായി സ്ഥിരീകരിച്ചത്.അതേസമയം സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഭാര്യക്കും ഭര്‍ത്താവിനും അനുബാധയുള്ളതായി കണ്ടെത്തിയിരുന്നു.സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു.
Leave a Reply